മുഴുവന്‍ ജനസമൂഹവും യാഗ സംസ്‌കാരത്തിന്റെ ഭാഗമാകണം: കൈതപ്രം ദാമോദരന്‍ നമ്പൂതിരി..

പിലാത്തറ: ലോകത്തിന്റെ സമസ്ത ജീവജാലങ്ങളുടെയും നന്മക്കായി നടത്തുന്ന സോമയാഗത്തിന് മുഴുവന്‍ ജനസമൂഹവും ഭാഗമായി പ്രവര്‍ത്തിക്കണമെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു.

കൈതപ്രത്ത് ഏപ്രില്‍ 30 മുതല്‍ മെയ് അഞ്ച് വരെ നടക്കുന്ന അഗ്‌നിഷ്ടോമ സോമയാഗത്തിന്റെ സ്വാഗതസംഘം ഓഫീസ് കൈതപ്രത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യാഗ സംയോജകന്‍ എം. ശ്രീധരന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.

കൃഷ്ണ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയരക്ടര്‍ സി.വി.രവീന്ദ്രനാഥ്, പയ്യന്നൂര്‍ സണ്‍സണ്‍ ഹെര്‍ബ്ബല്‍സ് എം.ഡി. ശിവപ്രസാദ് ഷേണായ്,

യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് മധു മരങ്ങാട്, വിഷ്ണു അഗ്‌നിഹോത്രി, ഉഷ അഗ്‌നിഹോത്രിണി, കണ്ണാടി വാസുദേവന്‍ നമ്പൂതിരി, ശങ്കരന്‍ കൈതപ്രം, ഹരികൃഷ്ണന്‍ കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു