സോമയാഗം സ്വാഗതസംഘം ഓഫീസിന് കുറ്റിയടിച്ചു.

കൈതപ്രം: കൈതപ്രം സോമയാഗത്തിന്റെ സ്വാഗതസംഘം ഓഫീസിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം ഇന്ന് രാവിലെ നടന്നു.

യാഗത്തിന്റെ യജമാനന്‍ വിഷ്ണു അഗ്‌നിഹോത്രി കുറ്റിയടിക്കല്‍ നിര്‍വ്വഹിച്ചു.

എം.നാരായണന്‍ നമ്പൂതിരി, ശങ്കരന്‍ കൈതപ്രം, എം.ശിവശങ്കരന്‍, മംഗലം പത്മനാഭന്‍ നമ്പൂതിരി,

വി.കെ.രവി, കെ.രാധ, അര്‍ജുന്‍, കൃഷ്ണന്‍, രഞ്ജിത്ത് മംഗലം, സുധാകരന്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.