സ്റ്റേറ്റ് സ്‌പെഷ്യല്‍ബ്രാഞ്ച് ഓഫീസ് മാര്‍ച്ച് 6 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും-
മാങ്ങാട്ടുപറമ്പ്: സ്റ്റേറ്റ് സ്‌പെഷ്യല്‍ബ്രാഞ്ച് കണ്ണൂര്‍ യൂണിറ്റിന് വേണ്ടി മാങ്ങാട്ടുപറമ്പില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 6 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
കെ.സുധാകരന്‍ എം.പി, എ.ഡി.ജി.പി.ഇന്റലിജന്‍സ് ടി.കെ.വിനോദ്കുമാര്‍, ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍,
ഇന്റലിജന്‍സ് ഐ.ജി.പി. ഹര്‍ഷിത അത്തല്ലൂരി, നഗരസഭാ കൗണ്‍സിലര്‍ പി.വി.കമല എന്നിവര്‍ പ്രസംഗിക്കും.
സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് സ്വാഗതവും സ്‌റ്റേറ്റ് സ്‌പെഷ്യല്‍ബ്രാഞ്ച് കോഴിക്കോട് പോലീസ് സൂപ്രണ്ട് എം.എല്‍.സുനില്‍ നന്ദിയും പറയും.
