Skip to content
തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ബിയാട്രിസ് .ഡി.എസ്.എസ്(75) ഇന്ന് പുലര്‍ച്ചെ നിര്യാതയായി.
സംസ്‌ക്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച (05.12.2025) രാവിലെ 10.00 മണിക്ക് പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ അഭിവന്ദ്യ ഡെന്നീസ് കുറുപ്പശ്ശേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.
ത്യശൂര്‍ രൂപത, പെരിഞ്ചേരി ഇടവകയില്‍, കുനംപിലാവ് പരേതരായ വറീത്-കത്രീന ദമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍: വെറോനിക്ക, സെലീന, ക്‌ളാര, ഫിലോമിന, ആന്റണി. മാടായി, മരിയപുരം, മേപ്പാടി, ദൊങ്കര്‍ഗാഡ്, കോളിത്തട്ട്, പട്ടുവം കളമശ്ശേരി, കാരമുണ്ട്, ലളിത്പൂര്‍, മുതലപ്പാറ, കുഞ്ഞിതൈ, പഴയങ്ങാടി, മുറിയാത്തോട് എന്നിവിടങ്ങളിലെ സഭാ ഭവനങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.
വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ കാരണം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.