ടി.ടി.കെ.ദേവസ്വം നടത്തുന്നത് അപവാദപ്രചാരണമെന്ന് ശ്രീകൃഷ്ണസേവാസമിതി.

തളിപ്പറമ്പ്: ഹൈക്കോടതി ഉത്തരവില്‍ ഒരിടത്തും ശ്രീകൃഷ്ണസേവാസമിതിയുടെ പ്രവര്‍ത്തനം നിരോധിച്ചതായി പറയുന്നില്ലെന്നും ബൈലോ പ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പണപ്പിരിവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടയാന്‍ സാധിക്കില്ലെന്നും ശ്രീകൃഷ്ണസേവാസമിതി ഭാരവാഹികള്‍ അറിയിച്ചു.

ഇന്നലെ ടി.ടി.കെ. ദേവസ്വം ശ്രീകൃഷ്ണസേവാസമിതിക്കെതിരെ നടത്തിയത് അപവാദപ്രചാരണമാണെന്നും അവര്‍ ആരോപിച്ചു.

സേവാസമിതിക്കെതിരെ പോലീസിനെ ഇടപെടുവിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന ദേവസ്വത്തിന്റെ അപേക്ഷയും കോടതി തള്ളിയിരിക്കയാണ്.

വീണ്ടും ഇതേ ആവശ്യമുന്നയിച്ച് നാം വിജയിച്ചു എന്നമട്ടില്‍ നടത്തുന്ന അസത്യപ്രചാരണം പിന്‍വലിച്ചില്ലെങ്കില്‍ അതിനെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീകൃഷ്ണസേവാസമിതി പ്രസിഡന്റ് എ.പി.ഗംഗാധരന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

സേവാസമിതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നടപടിക്ക് മുതിര്‍ന്നാല്‍ അനുവദിച്ചുകൊടുക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഈ വര്‍ഷം ശ്രീകൃഷ്ണസേവാസമിതി ഉല്‍സവാഘോഷപരിപാടിക്ക് ഒരുവിധ പിരിവും നടത്തിയിട്ടില്ല.

മാര്‍ച്ച് 7 ന് രാത്രി നടത്തുന്ന അന്നദാനം സംഭാവന സ്വീകരിച്ചുകൊണ്ടാണ്.

സമിതി വര്‍ഷം തോറും നടത്തിവരാറുള്ള ജനറല്‍ബോഡി യോഗത്തില്‍ എക്‌സ് ഒഫിഷ്യോ മെമ്പര്‍ കൂടിയായ എക്‌സിക്യുട്ടീവ് ഓഫീസറാണ് ട്രഷറര്‍.

2018 മുതല്‍ 2022 വരെ ട്രഷററായ എക്‌സിക്യൂട്ടീവ് ഓഫീസര്‍ നടത്തിയത് അപവാദപ്രചാരണമാണ്.

2018 വരെ മുഴുവന്‍ വരവുചെലവ് കണക്കുകളും ദേവസ്വത്തിന്റെ ഓഡിറ്റ് നടക്കുമ്പോള്‍ പരിശോധിക്കാറുണ്ട്. ശ്രീകൃഷ്ണസേവാസമിതിയെ ജനമധ്

യത്തില്‍ ഇകഴ്ത്തിക്കാട്ടാന്‍ ദേവസ്വം കാണിക്കുന്ന വ്യഗ്രത രാഷ്ട്രീയമോ വ്യക്തിതാല്‍പര്യമോ ആയിട്ടാണ് സമിതി കാണുന്നതെന്നും എ.പി.ഗംഗാധരന്‍ പറഞ്ഞു.