പോര്‍ക്കലിയില്‍ വീണ്ടും പോരും കലിയും-മാതമംഗലത്ത് ചുമട്ടുതൊഴിലാളികളുമായി തര്‍ക്കം.
മാതമംഗലം: മാതമംഗലം ശ്രീ പോര്‍ക്കലി സ്റ്റില്‍സിലെ തൊഴില്‍ തര്‍ക്കം ഇരിടവേളക്ക് ശേഷം വീണ്ടും സജീവമായി.
തങ്ങള്‍ക്ക് സ്വന്തമായി ലോഡിറക്കാന്‍ കോടതി ഉത്തരവ് ഉണ്ടെന്നും അതുകൊണ്ട് തന്നെ തൊഴിലാളികള്‍ക്ക് ചുമടിറക്കുവാനുള്ള തൊഴില്‍ നല്‍കാനാകില്ലെന്നും കടയുടമ വ്യക്തമാക്കുന്നു.
മാതമംഗലം ടൗണില്‍ വര്‍ഷങ്ങളായി ചുമട്ട് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നത് അംഗീക്കിക്കാനാകില്ല എന്നും വര്‍ഷങ്ങളായി മാതമംഗലം ടൗണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ചുമട്ട് തൊഴിലാളികളും വളരെയധികം സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും. ഈ ഒരു സ്ഥാപനം മാത്രമാണ് തൊഴിലാളി വിരുദ്ധത സ്വീകരിക്കുന്നതെന്നും, തൊഴിലാളികള്‍ പറഞ്ഞു.
മാസങ്ങളോളമായി മാതമംഗലം പോര്‍ക്കലി സ്റ്റീല്‍സില്‍ ചുമട്ട് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന പ്രശ്‌നം നിലനില്‍ക്കുകയാണ്.
ഉടമ സ്ഥാപനത്തിലേക്കുള്ള സാധനങ്ങള്‍ ഇറക്കുവാന്‍ ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങിയിരുന്നു ഇതേപ്രകാരമാണ് ഇന്നലെ ലോഡിറക്കിയത്.
പെരിങ്ങോം പോലീസും സ്ഥലത്തെത്തിയിരുന്നു. രാവിലെ സ്ഥാപനത്തിന് മുന്നില്‍ ലോഡ് വന്നത് മുതല്‍ ചുമട്ട് തൊഴിലാളികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നുവെങ്കിലും ഉച്ചയോടെ പോലീസ് സാന്നിദ്ധ്യത്തില്‍ കടയുടമ സ്വന്തം നിലയില്‍ ലോഡിറക്കുകയായിരുന്നു.
തൊഴില്‍ നിഷേധിക്കുന്നു എന്നാരോപിച്ച് ചുമട്ട് തൊഴിലാളികള്‍ ലോഡുമായി വന്ന വാഹനം തടഞ്ഞെങ്കിലും കോടതി ഉത്തരവ് പ്രകാരം പോലീസ് സാന്നിദ്ധ്യത്തില്‍ കടയുടമ ലോഡിറക്കി.
