ശ്രീരാമനവമി രഥയാത്രക്ക് നാളെ തളിപ്പറമ്പില്‍ സ്വീകരണം.
കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണം ചീമേനി അവധൂതാശ്രമത്തില്‍ നടക്കും.
കണ്ണൂര്‍: ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ഈ വര്‍ഷത്തെ 34-ാമത് ശ്രീരാമനവമി രഥയാത്രക്ക് നാളെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്വീകരണം നല്‍കും.
മാര്‍ച്ച് 22 ന് കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ച രഥയാത്രക്ക് നാളെ മാര്‍ച്ച് 24 ന് രാവിലെ 9 ന് നീലേശ്വരം തളി അയ്യപ്പഭജനമഠത്തിലെ സ്വീകരണത്തിന് ശേഷം കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണം ചീമേനി അവധൂതാശ്രമത്തില്‍ നടക്കും.
അവധൂതാശ്രമം മഠാധിപതി സ്വാമി സാധു വിനോദന്റെ നേതൃത്വത്തില്‍ രഥയാത്രക്ക് സ്വീകരണമൊരുക്കും.
വൈകുന്നേരം 6 ന് തൃച്ചംബരം പെട്രോള്‍ പമ്പിന് സമീപം സ്വീകരണം.
വൈകുന്നേരം നാലിന് പയ്യന്നൂര്‍ പെരുമ്പ മുത്തപ്പന്‍ ക്ഷേത്രം, 5 മണിക്ക് ചെറുതാഴം ഹനുമാരമ്പലം, വൈകുന്നേരം 6 ന് തളിപ്പറമ്പ് തൃച്ചംബരം പെട്രോള്‍പമ്പ്, 6.30 ന് പള്ളിക്കുളം സമാധി മണ്ഡപം, രാത്രി 7 ന് വന്‍കുളത്ത് വയല്‍ അഴീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സമാപന സ്വീകരണം.
25 ന് രാവിലെ 8 ന് തളാപ്പ് സുന്ദരേശ്വരക്ഷേത്രത്തില്‍ സ്വീകരണം. 9 ന് മുഴപ്പിലങ്ങാട് ശ്രീ കൂര്‍മ്പ ഭഗവതിക്ഷേത്രം, 10 ന് മണ്ടേത്തുംകാവ് വേട്ടക്കൊരുമകന്‍ ക്ഷേത്രം, 11 ന് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, ഉച്ചക്ക് 1 മണിക്ക് കീഴൂര്‍ മഹാവിഷ്ണുക്ഷേത്രം, വൈകുന്നേരം 5 ന് കൊട്ടിയൂര്‍ ഗണപതി ക്ഷേത്രം, വൈകുന്നേരം 6 ന് പാലുകാച്ചിമലയിലെ ശ്രീ സത്യാനന്ദഗുരുപീഠത്തില്‍ സമാപിക്കും.
26 ന് രഥയാത്ര വയനാട്ടിലേക്ക് പ്രവേശിക്കും.
കേരളത്തിലും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും 27 ദിവസം പരിക്രമണം നടത്തുന്ന രഥയാത്ര ഏപ്രില്‍ 17 ന് ശ്രീരാമനവമി പാദുക സമര്‍പ്പണ ശോഭായാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും.