മദ്യപിച്ച് ഇന്‍സ്പെക്ടറെയും പോലീസുകാരെയും ആക്രമിച്ച അര്ജുന് തിലക്(30) അറസ്റ്റില്‍
വെള്ളരിക്കുണ്ട്: മദ്യലഹരിയില്‍ കാറോടിച്ച് അപകടത്തില്‍ പെട്ട യുവാവിനെ രക്ഷിക്കാനെത്തിയ പോലീസ് ഇന്‍സ്പെക്ടറേയും പോലീസുകാരെയും അക്രമിച്ച യുവാവ് അറസറ്റില്‍.

ബളാല്‍ കാറളം മങ്കയത്തെ നടുത്തൊടിയില്‍ വീട്ടില്‍ തിലകന്റെ മകന് അര്ജുന് തിലക്(30)നെയാണ് വെള്ളരിക്കുണ്ട് പോലീസ് അറസറ്റ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെ 1.10 നായിരുന്നു സംഭവം.
മങ്കയത്ത് റോഡരികിലെ ഓടയിലേക്ക് മറിഞ്ഞ കാറോടിച്ചയാള്‍ പോലീസ് നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നില്ലെന്ന് നൈറ്റ് പട്രോളിംഗ്
ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എ.എസ്.ഐ ടി.മധു അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ ഇന്‍സ്പെക്ടര്‍ കെ.പി.സതീഷിനെയും(43) ഡ്രൈവര്‍ സി.പി.ഒ രഞ്ജിത്ത് രാജീവിനേയുമാണ്ആക്രമിച്ചത്.
