കുറുമാത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു; അതിരിയാട് യൂണിറ്റ് ജേതാക്കള്‍
കുറുമാത്തൂര്‍: എസ് എസ് എഫ് മുപ്പത്തിരണ്ടാമത് കുറുമാത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു.

ശനിയാഴ്ച്ച വൈകുന്നേരം സലീം മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി മിദ്‌ലാജ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി.
രണ്ട് ദിവസങ്ങളിലായി അതിരിയാട് നടന്ന കലാമത്സരങ്ങളില്‍ എട്ട് യൂണിറ്റുകളെ മറികടന്ന് അതിരിയാട് യൂണിറ്റ് കലാ കിരീടം നേടി.
പൊക്കുണ്ട്, കൂനം യൂണിറ്റുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പൊക്കുണ്ട് യൂണിറ്റിലെ മുഹമ്മദ് തമീസ് കലാപ്രതിഭയും, ബദരിയ്യ യൂണിറ്റിലെ ഷഹാന്‍ സര്‍ഗ്ഗ പ്രതിഭയുമായി.
ഞായറാഴ്ച വൈകീട്ട് സെക്ടര്‍ പ്രസിഡന്റ് മുഹമ്മദ് നൂറാനിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം എസ് ജെ എം തളിപ്പറമ്പ് റെയ്ഞ്ച് സെക്രട്ടറി ഫാഇസ് ഫാളിലി ഉദ്ഘാടനം ചെയ്തു.
ജേതാക്കള്‍ക്കുള്ള കലാകിരീടം എസ് വൈ എസ് ജില്ല സാമൂഹികം പ്രസിഡന്റ് ശംസുദ്ദീന്‍ സഖാഫി സമ്മാനിച്ചു.
എസ് എസ് എഫ് തളിപ്പറമ്പ് ഡിവിഷന്‍ പ്രസിഡന്റ് ബിലാല്‍ അമാനി പുഷ്പഗിരി അനുമോദന പ്രഭാഷണം നടത്തി.
റാഫി സഖാഫി, മുബഷിര്‍ സഅദി, സത്താര്‍ പെടേന, റഫീഖ് അതിരിയാട്, മുഹമ്മദ് അലി ഹാജി, ആരിഫ് അതിരിയാട്, അസ്അദ് അലി നൂറാനി, മുഷ്താഖ് നൂറാനി, ദാനിഷ് നൂറാനി എന്നിവര്‍ പ്രസംഗിച്ചു.
ഷമ്മാസ് കൂനം സ്വാഗതവും മുഅതസിം നൂറാനി നന്ദിയും പറഞ്ഞു. 2026 ലെ സെക്ടര്‍ സാഹിത്യോത്സവിന് തേറളായി വേദിയാകും.
