തുല്യതാപരീക്ഷയില്‍ എസ്.എസ്.എല്‍.സിക്ക് 100 ശതമാനം വിജയം നേടി മൂത്തേടത്ത് എച്ച്.എസ്.എസ്-
തളിപ്പറമ്പ്: സംസ്ഥാന സാക്ഷരതാമിഷനും പൊതുവിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തിയ പത്താംതരം തുല്യതാ പരീക്ഷയില്‍ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിന് 100 ശതമാനം വിജയം.
കഴിഞ്ഞ ആഗസ്തില്‍ നടത്തിയ പരീക്ഷയില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത് മൂത്തേടത്ത് എച്ച്എസ്.എസില്‍ നിന്ന് പരീക്ഷയെഴുതിയ 40 പേരും വിജയിച്ചു.
സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ജിഷയുടെ നേതൃത്വത്തില്‍ അധ്യാപകരായ എ.നാരായണന്‍, ഷിജിമോള്‍, ടി.വി.സോന, ടി.വി.കനകലത, പി.എം.അജയ്കൃഷ്ണന്‍, പി.കെ.രാജേന്ദ്രന്‍, സി.പി.സഫിയ, സി.എച്ച്.ലീന, പി.സജിത എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്.
