പയ്യാവൂരില്‍ അരുംകൊല ദമ്പതികള്‍ക്ക് വെട്ടേറ്റു- ഭര്‍ത്താവ് മരിച്ചു- ഭാര്യക്ക് ഗുരുതരം

പയ്യാവൂര്‍: കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

ഭര്‍ത്താവ് തല്‍ക്ഷണം മരിച്ചു.

ഭാര്യക്ക് ഗുരുതരം.

കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ നിധീഷ്(31), ഭാര്യ ശ്രുതി(28)എന്നിവരെയാണ് വെട്ടിയത്.

ശ്രുതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചക്ക് 12.45 നാണ് സംഭവം.

നിധീഷിന്റെ വെട്ടി തുണ്ടമാക്കിയതായാണ് വിവരം.

പയ്യാവൂര്‍ പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു.