യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മുന്നുപേര്‍ അറസ്റ്റില്‍.
തലശ്ശേരി: വാടക ക്വോര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കുയ്യായിലിയിലെ വാടക ക്വോര്‍ട്ടേഴ്‌സിലായിരുന്നു സംഭവം.കുത്തേറ്റ് ഗുരുതരമായി പരിക്കേററ യുവാവ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണുള്ളത്.
തലശ്ശേരി ധര്‍മ്മടത്തെ പുളിക്കൂല്‍ വീട്ടില്‍ കെ.കെ.അഷറഫ് (44) കായ്യത്ത് റോഡിലെ എ.ഡി.കോയ ക്വോര്‍ട്ടേഴ്‌സിലെ താമസക്കാരനായ അഷറഫ് (43) ഷറാറ ക്വോര്‍ട്ടേഴ്‌സിലെ താമസക്കാരനായ സേലം സ്വദേശി വീരസ്വാമി (30) എന്നിവരാണ് അറസ്റ്റിലായത്.
കുയ്യാലിയിലെ ഷറാറ ക്വോര്‍ട്ടേഴ്‌സില്‍ താമസക്കാരനായ അതിഥി തൊഴിലാളിയായ ബീഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദിനാണ്(22) കുത്തേറ്റ് സാരമായി പരിക്കേറ്റത്.
വെള്ളമെടുക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണത്രെ കത്തി കുത്തില്‍ കലാശിച്ചത്. സി.ഐ.സനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്