സുധീഷിന്റെ കട്ടുകൊണ്ടുപോയ ബൈക്ക് കിട്ടി-കൂത്തുപറമ്പ്ന്ന്-

പരിയാരം: വീട്ടിന് മുന്നിലെ പോര്‍ച്ചില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ബുള്ളറ്റ് ബൈക്ക് കണ്ടെത്തി.

കൂത്തുപറമ്പ് ഗവ.ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു.

പെട്രോള്‍ തീര്‍ന്നതിനാല്‍ ഇവിടെ ഉപേക്ഷിച്ച് മോഷ്ടാവ് സ്ഥലംവിട്ടതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ പോലീസ് കണ്ടെത്തിയ ബൈക്ക് രാവിലെ പരിയാരം പോലീസ് സ്‌റ്റേഷനിലെത്തിച്ചിട്ടുണ്ട്.

ഇതിന് സമീപത്തെ സി.സി.ടിവി കാമറയില്‍ പതിഞ്ഞ മോ്ഷ്ടാവിന്റെ ദൃശ്യം പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

പരിയാരം സെന്റര്‍ പ്രതിഭ ക്ലബ്ബിന് പിറകില്‍ താമസിക്കുന്ന റിട്ട. കെ.എസ്.ഇ.ബി. ജീവനക്കാരന്‍ നാരായണന്റെ മകന്‍ സുധീഷിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍. 59 എക്‌സ് 1392 നമ്പര്‍ സ്റ്റാന്‍ഡേര്‍ഡ് ബുള്ളറ്റാണ് ഡിസംബര്‍ 27 ന് മോഷണം പോയത്.

രാത്രി എട്ട് മണിയോടെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടതായിരുന്നു.

പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ബൈക്ക് കണ്ടെത്തിയത്.