കപ്പണയിടിഞ്ഞ് മരിച്ച ആസാം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

ഉളിക്കല്‍: കപ്പണ ഇടിഞ്ഞുവീണ് മരിച്ച ആസാം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വ്യാഴാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് നുച്യാട് കപ്പണയില്‍ മണ്ണ് ഇടിഞ്ഞ് വീണ് ആസാം സ്വദേശി മിഥുന്‍(38) മരണപ്പെട്ടത്.

15 പേര്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ചെങ്കല്‍പണയില്‍ മണ്ണ് ഇടിഞ്ഞ് വീണത്.

മണ്ണില്‍ പുതഞ്ഞുപോയ രണ്ടുപേരെയും നാട്ടുകാരും കൂടെയുള്ളവരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍

എത്തിച്ചെങ്കിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് മിഥുന്‍ മരണപ്പെടുകയായിരുന്നു.

പരിക്കേറ്റ മൈനൂണ്‍(32) ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. മരിച്ച മിഥുന് ഭാര്യയും രണ്ട് കുട്ടികളുണ്ട്.

ബുധനാഴ്ച്ച ശക്തമായ മഴ ഉണ്ടായതാണ് മണ്ണ് ഇടിയാന്‍ കാരണമായതെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു.