കല്‍പ്പണ ഇടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു–
ഉളിക്കല്‍: ഉളിക്കല്‍ നൂച്ച്യാട് കല്‍പ്പണ ഇടിഞ്ഞു വീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 12 മണിയോടെയന്ന് സംഭവം.
കല്‍പ്പണയുടെ വന്‍ തിട്ട് ഇടിഞ്ഞ് മണ്ണും കല്ലും താഴേക്ക് വീഴുകയായിരുന്നു.
ഈ സമയം ഇവിടെ ജോലിചെയ്യുകയായിരുന്ന
രണ്ട് ആസാം സ്വദേശികള്‍ മണ്ണില്‍ മൂടിപ്പോയെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
മിഥുന്‍, മൈനുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മണ്ണ് ഇടിഞ്ഞ് വീഴുമ്പോള്‍ പതിനഞ്ച് പേര്‍ പണയില്‍ ജോലിചെയ്യുന്നുണ്ടായിരുന്നു.
13 പേര്‍ ഓടിക്ഷപ്പെട്ടതിനാല്‍ അപകടത്തില്‍പെട്ടില്ല.
കല്ലുവെട്ട് യന്ത്രങ്ങളും ഉപകരണങ്ങളും മണ്ണില്‍ മൂടിക്കിടക്കുകയാണ്.
വിവരമറിഞ്ഞ് ഇരിട്ടിയില്‍ നിന്ന് അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.
അതിന് മുമ്പെ തന്നെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച് പരിക്കേറ്റവരെ മണ്ണ് നീക്കി പുറത്തെത്തിച്ചിരുന്നു.
ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായത്. മഴയായതിനാല്‍ വശം ഇടിഞ്ഞതാണ് അപകടത്തിന് കാരണമായത്.
