തെരുവ്‌നായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കും-
തളിപ്പറമ്പ്: എല്ലാ തെരുവ് നായ്ക്കള്‍ക്കും വാക്‌സിനേഷന്‍ നല്‍കാനും എ.ബി.സി പദ്ധതി തളിപ്പറമ്പ് നഗരസഭയില്‍ ആരംഭിക്കാനുള്ള നടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കാനുംതളിപ്പറമ്പ് നഗരസഭയില്‍ ചേര്‍ന്ന വിവിധ വിഭാഗങ്ങളുടെ സംയുക്തയോഗം തീരുമാനിച്ചു.
നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.പി.മുഹമ്മദ് നിസാര്‍, എം.കെ.ഷബിത, കെ.പി.ഖദീജ, പി.രജുല, തളിപ്പറമ്പ് ജനമൈത്രി പോലീസിലെ എസ്.ഐ കെ.വി.ശശിധരന്‍, എസ്.കെ.പ്രജീഷ്,
നഗരസഭാ കൗണ്‍സിലര്‍മാരായ കൊടിയില്‍ സലീം, കെ.വല്‍സരാജന്‍, സി.വി.ഗിരീശന്‍, മൃഗസംരക്ഷണ വകുപ്പിലെ രാജി നന്ദകുമാര്‍, സി.ഡി.എസ് മെമ്പര്‍ സെക്രട്ടെറി എം.വി.സൂരജ്,
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുള്‍ സത്താര്‍, വി.എഫ്.വിജിതാ മോള്‍, ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ് പ്രതിനിധികളായ കെ.പി.രാജീവന്‍, കെ.രഞ്ജിത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.