നഗരത്തെ അലങ്കോലമാക്കി ഉത്തരേന്ത്യന്‍ സംഘത്തിന്റെ വ്യാപാരം.

തളിപ്പറമ്പ്: നഗരത്തെ അലങ്കോലമാക്കി ഉത്തരേന്ത്യന്‍ സംഘത്തിന്റെ വ്യാപാരം.

കൃസ്തുമസ്-ന്യൂഇയര്‍ ആഘോഷങ്ങളുെട ഭാഗമായി നഗരത്തിലെത്തിയ ഉത്തരേന്ത്യന്‍ സംഘത്തിന്റെ തെരുവു വ്യാപാരം അപകടങ്ങള്‍ക്കും മാലിന്യനിക്ഷേപത്തിനും ഇടയാക്കിയിരിക്കിയാണ്.

ഉപജീവനത്തിന് വേണ്ടി തെരുവ് വ്യാപാരം നടത്തുന്നതിന് വ്യാപാരികള്‍ ഉള്‍പ്പെടെ ആരും എതിരല്ലെങ്കിലും ഇവരുടെ സമീപനം നഗരത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ തന്നെ ബാധിക്കുന്ന വിധത്തിലായി മാറിയെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

ശുചിത്വമിഷന്റെ അടയാളമായ ചൂലേന്തിയകാക്ക പ്രതിമക്ക് സമീപമാണ് ഇവരുടെ മാലിന്യനിക്ഷേപം നടക്കുന്നത്.

വാഹനങ്ങള്‍ ഇടതടവില്ലാതെ ചീറിപ്പായുന്ന ദേശീയപാതയിലെ തിരക്കേറിയ സ്ഥലത്ത് റോഡില്‍ തന്നെയാണ് ഇവരുടെ വ്യാപാരവും. ബന്ധപ്പെട്ടവര്‍ ഇടപെടണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.