ഉമ്മറിന്റെ സത്യാഗ്രഹം 45 ദിവസം പിന്നിട്ടു, അനുരഞ്ജനചര്‍ച്ച ഉടക്കിപിരിഞ്ഞു.
തളിപ്പറമ്പ്: ഉമ്മറിന്റെ സത്യാഗ്രഹം, അനുരഞ്ജന ചര്‍ച്ച പിണങ്ങിപ്പിരിഞ്ഞു, മെയ് എട്ടിന് വീണ്ടും തുടരും.
ഇന്ന് ഉച്ചയോടെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ഒരുവിഭാഗം ഇറങ്ങിപ്പോയി.
കെട്ടിട നിര്‍മാണം നടത്തിയതിന് ലഭിക്കേണ്ട തുക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 45 ദിവസമായി വളക്കൈ മേനോന്‍മൊട്ടയിലെ ഉമ്മര്‍ മൈലാഞ്ചി നടത്തി വരുന്ന സത്യാഗ്രഹ സമരം അവസാനിപ്പിക്കാനുള്ള രണ്ടാംവട്ടം ചര്‍ച്ചയാണ് പിണങ്ങിപ്പിരിഞ്ഞത്.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രസ്നപരിഹാര ചര്‍ച്ചയുടെ രണ്ടാംഘട്ടം ചര്‍ച്ചയാണ് ഇന്ന് നടന്നത്.
സത്യാഗ്രഹം അവസാനിപ്പിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഏപ്രകില്‍ 19 ന് യോഗം വിളിച്ച് ചേര്‍ത്തിരുന്നു.
ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ:കെ.കെ.രത്‌നകുമാരി, ഗ്രാമപഞ്ചായത്തംഗം മൂസാന്‍കുട്ടി തേര്‍ളായി, കോണ്‍ട്രാക്ടര്‍ ഉമ്മര്‍ മൈലാഞ്ചി, ജുമാ അത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹാജി, സെക്രട്ടെറി പി.പി.ഖാദര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വളക്കൈ മാപ്പിള എ.എല്‍.പി സ്‌ക്കൂളിന്റെ കെട്ടിടം നിര്‍മ്മിച്ച വകയില്‍ ലഭിക്കാനുള്ള പണം നല്‍കിയില്ലെന്നും വീട് ജപ്തി ചെയ്യുമെന്ന ഭീഷണി നിലനില്‍ക്കുകയാണെന്നും ആരോപിച്ചാണ് സമരം.
40 ലക്ഷം രൂപ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതിന് ലഭിക്കാനുണ്ടെന്നും ഇതിന് 10 ലക്ഷം രൂപ കമ്മീഷന്‍ വേണമെന്ന് സ്‌ക്കൂള്‍ മാനേജര്‍ ആവശ്യപ്പെട്ടുവെന്നും ഇത് നല്‍കാന്‍ വിസമ്മതിച്ചതിനാല്‍ പണം നല്‍കുന്നില്ലെന്നുമാണ് ഉമ്മര്‍ മൈലാഞ്ചിയുംടെ പരാതി.
ഉമ്മറിന്റെ ഈ ആരോപണം നിരുപാധികം പിന്‍വലിച്ചാല്‍ മാത്രമേ തങ്ങല്‍ ചര്‍ച്ചയില്‍ തുടര്‍ന്ന് പങ്കെടുക്കുകയുള്ളുവെന്ന നിലപാടാണ് ജുമാഅത്ത് കമ്മറ്റി ഭാരവാഹികള്‍ സ്വീകരിച്ചത്.
ഇതിന് തയ്യാറല്ലെന്ന് ഉമ്മറും വ്യക്തമാക്കിയതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു.
ഇറങ്ങിപ്പോകാന്‍ തുടങ്ങിയ ഇവരെ അനുനയിപ്പിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രമിച്ചുവെങ്കിലും നടന്നില്ല. ഒടുവില്‍ മെയ്-8 ന് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ച് ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.
ഉമ്മറിനോടൊപ്പം വയോധികരായ മാതാപിതാക്കളും മകനും സഹോദരനുമാണ് സത്യാഗ്രഹം നടത്തുന്നത്.
സി.പി.എം ജില്ലാ സെക്രട്ടെറി എം.വി.ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉമ്മറിനെ സത്യാഗ്രഹപന്തലില്‍ സന്ദര്‍ശിച്ചിരുന്ന
