സുബിന്റെ മരണം-അടിമുടി ദുരൂഹത-കാരണമറിയാതെ വീട്ടുകാരും നാട്ടുകാരും.
കണ്ണാടിപ്പാറ: തൃക്കരിപ്പൂരില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത വിളക്കന്നൂര്‍ കണ്ണാടിപ്പാറ സ്വദേശി വടക്കേടത്ത് സണ്ണി ഏബ്രഹാമിന്റെ മകന്‍ വി.എം.സുബിന്‍ സണ്ണി(29)യുടെ മരണകാരണമാറിയാതെ വീട്ടുകാരും നാട്ടുകാരും.
സുബിന് ആത്മഹത്യ ചെയ്യേണ്ടതായ കാരണങ്ങളൊന്നുമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.
ആത്മഹത്യാകുറിപ്പികളൊന്നും മൃതദേഹത്തില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ചന്തേര പോലീസ് പറയുന്നത്.
മൃതദേഹം ബര്‍മുഡമാത്രം ധരിച്ച നിലയിലായിരുന്നു.
രാത്രി വീട്ടില്‍ നിന്ന് പോയ സുബിന്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചത് എന്തിനാണെന്നത് ദുരൂഹമാണ്.
ഏതാണ്ട് 40 കിലോമീറ്ററിലേറെ സഞ്ചരിച്ച് ഇളമ്പച്ചിയിലെത്തിയതും ദുരൂഹമാണ്.
തൃക്കരിപ്പൂര്‍ ഇളമ്പച്ചി പുതിയ കെ.എസ്. ഇ.ബി ഓഫീസിന് സമീപത്തെ റെയില്‍വെ ട്രാക്കിലാണ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ മൃതദേഹം കണ്ടെത്തിയത്.
റെയില്‍വെ ജീവനക്കാര്‍ അറിയിച്ചത്പ്രകാരം ചന്തേര പോലീസും തൃക്കരിപ്പൂര്‍ അഗ്നിശമനസേനയുമാണ് സ്ഥലത്തെത്തി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
സുബന്‍ റെയില്‍വെട്രാക്കിന് സമീപമെത്തിയ സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ ട്രാക്കിനടുത്ത് കണ്ടെത്തിയിരുന്നു.