ആധാരമെഴുത്തുകാരില്‍ നിന്ന് വിജിലന്‍സ് 18,000 രൂപയുടെ കൈക്കൂലിപ്പണം പിടിച്ചെടുത്തു.
കാസര്‍ഗോഡ്: കൈക്കൂലിപ്പണവുമായി വന്ന ആധാരമെഴുത്തുകാരില്‍ നിന്ന് 18,000 രൂപ വിജിലന്‍സ് പിടിച്ചെടുത്തു.
സംസ്ഥാന വ്യാപകമായി ഇന്ന് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.
പരിശോധനയുടെ ഭാഗമായി കാസറഗോഡ് ജില്ലയില്‍ മഞ്ചേശ്വരം, നീലേശ്വരം സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ഡി.വൈ.എസ്.പി കെ.വി.വേണുഗോപാല്‍ ഇന്‍സ്‌പെക്ടര്‍ സിബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
മഞ്ചേശ്വരത്ത് നടത്തിയ പരിശോധനയില്‍ ഓഫിസ് സമയത്തിന് ശേഷം ഇന്നത്തെ രജിസ്‌ടേഷനുകള്‍ക്ക് നല്‍കേണ്ട കൈക്കൂലി പണവുമായി വന്ന ആധാരം എഴുത്തുകാരില്‍ നിന്നും 18000/ രൂപ ഓഫിസിനകത്ത് വെച്ച് ഡി.വൈ.എസ്.പി വേണുഗോപാലും സംഘവും പിടിച്ചെടുത്തു.
മറ്റ് നിരവധി ക്രമകേടുകളും കണ്ടെത്തിയിട്ടുണ്ട്. SI ഈശ്വരന്‍ നമ്പൂതിരി, ASI വി.എം.മധുസൂതനന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ പി.കെ.രഞ്ജിത് കുമാര്‍, കെ.ബി.ബിജു, പ്രമോദ് കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം അസി ഡയരക്ടര്‍ കെ.പി.സജീര്‍എന്നിവരും
നീലേശ്വരത്ത് ഇന്‍സ്‌പെക്ടര്‍ സിബി തോമസും ASI മാരായ രാധാകൃഷ്ണന്‍, പി.വി.സതീശന്‍, കെ.പ്രിയ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ പി.വി.സന്തോഷ്, പടന്ന കൃഷി ഓഫിസര്‍ പി.അംബുജാക്ഷന്‍ എന്നിവരുമുണ്ടായിരുന്നു.