വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

ചെമ്പന്തൊട്ടി: വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരിമണ്ണില്‍ ഔസേപ്പ് (കുഞ്ഞച്ചന്‍-89) ആണ് മരിച്ചത്.
ഇദ്ദേഹത്തിന്റെ വീടിന് സമീപത്തെ ആള്‍പാര്‍പ്പില്ലാത്ത പെരുന്തലേരിയിലെ കണ്ണന്‍ മാസ്റ്റര്‍ എന്നയാളുടെ പറമ്പിലെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടത്.
60 അടിയോളം ആഴമുള്ള കിണറ്റില്‍ നിന്നും തളിപ്പറമ്പ് അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്.
14 മുതല്‍ തന്നെ ഇദ്ദേഹത്തെ കാണാനില്ലെന്ന് ശ്രീകണ്ഠാപുരം പോലീസില്‍ പരാതിയുണ്ടായിരുന്നു.
നാട്ടുകാരും പോലീസും തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്.
തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ലീഡിങ്ങ് ഫയര്‍മാന്‍ സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്തത്.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചരിക്കുന്ന മൃതദേഹം പോസ്റ്റ് മേര്‍ട്ടത്തിന് ശേഷം നാളെ
ഉച്ചക്ക് ഒരു മണിക്ക് ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.
പരേതയായ മേരിയാണ് ഭാര്യ. മക്കള്‍: ജോയി, ബേബി, തോമസ്, ലീലാമ്മ, സിജി, ഡോമിനി. മരുമക്കള്‍: മോളി, ഷൈനി, മേഴ്‌സി, ഷോയി, ജോസ്‌കുട്ടി, സുനിത.
