ആനയിടുക്ക് ഫൗസിയാസിലെ സുരക്ഷാ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍.

കണ്ണൂര്‍: സുരക്ഷാ ജീവനക്കാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.

നാറാത്ത് ഓണപ്പറമ്പിലെ ബമ്പന്‍ചാല്‍ വീട്ടില്‍ ബി.സി.നാരായണനെയാണ്(70) കണ്ണൂര്‍ ആനയിടുക്കിലെ ഫൗസിയാസ് എന്ന വീട്ടിലെ ഔട്ട്ഹൗസിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെ ഡ്യൂട്ടിക്കെത്തിയ സുരക്ഷാ ജീവനക്കാരനാണ് മൃതദേഹം കണ്ടത്.

വീട്ടുകാര്‍ വിദേശത്തായതിനാല്‍ രാത്രിയും പകലും സുരക്ഷക്കായി ജീവനക്കാരെ നിയോഗിച്ചിരുന്നു.

ഭാര്യ: കെ.വി.ഇന്ദിര.

മകന്‍: നിധിന്‍(ചെക്കോസ്‌ളോവാക്യ).

മൃതദേഹം നാളെ സംസ്‌ക്കരിക്കും.

എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും സ്വന്തം തീരുമാനപ്രകാരമാണെന്നുമുള്ള ആത്മഹത്യാകുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.