പയ്യന്നൂരും ചീമേനിയും രണ്ട് സ്ത്രീകള്‍ എലിവിഷം കഴിച്ചു മരിച്ചു.

പയ്യന്നൂര്‍: വിവാഹബന്ധം തകര്‍ന്നതിന്റെ മനോവിഷമത്തില്‍ എലിവിഷം കഴിച്ച വീട്ടമ്മ മരിച്ചു. കണ്ടോത്തെ വെഹ്ങര ഇട്ടമ്മല്‍ വീട്ടില്‍ വി.ഇ. സജിത(41) ആണ് മരിച്ചത്. 21 നാണ് സജിത വിഷം കഴിച്ചത്. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

ചീമേനി: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. കൊടക്കാട് കണ്ണംകൈയിലെ പവിത്രന്റെ മകള്‍ പുളുക്കൂല്‍ വീട്ടില്‍ പി.ശില്‍പയാണ്(25) മരിച്ചത്. 21 നാണ് ശില്‍പ്പ വീട്ടില്‍ വെച്ച് വിഷം കഴിച്ചത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരിച്ചത്.