കാലിന്റെ അസുഖം മാറിയില്ല- വയോധികന്‍ അയല്‍ക്കാരന്റെ വീട്ടുകിണറില്‍ ചാടി മരിച്ചു.

തളിപ്പറമ്പ്: കാലിന്റെ അസുഖം മാറാത്തതിലുള്ള മനോവിഷമത്തില്‍ വയോധികന്‍ അയല്‍ക്കാരന്റെ വീട്ടുകിണറില്‍ ചാടി മരിച്ചു.

മൊറാഴ കൂളിച്ചാലില്‍ വാടിരവി മന്ദിരത്തിന് സമീപത്തെ വേലിക്കാത്ത് വീട്ടില്‍ വി.ഭാസ്‌ക്കരന്‍(72)ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം മൂന്നോടെ ഭാസ്‌ക്കരനെ വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും തെരച്ചില്‍ നടത്തിയപ്പോഴാണ് വൈകുന്നേരം 5.15 ന് അയല്‍ക്കാരായ ബാബുരാജിന്റെ വീട്ടുകിണറില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.

കിണറില്‍ നിന്ന് പുറത്തെടുത്ത് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രാത്രി ഏഴോടെ മരണപ്പെട്ടു.

ഭാര്യ: മനോഹരി.

മക്കള്‍: ഷൈജ(ഏഴോം), ഷൈജു(ഗല്‍ഫ്), ഷിജു(നാഷണല്‍ റേഡിയോ ഇലക്ട്രോണിക്‌സ്, തളിപ്പറമ്പ്).

മരുമക്കള്‍: ഷാജി(ഏഴോം), ശരമ്യ(തിരുവെട്ടൂര്‍), ഷിംന(തലോറ).

സഹോദരങ്ങള്‍: കമല, ഗോപിനാഥന്‍(വള്ളിത്തോട്), ശ്യാമള.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാലെ സംസ്‌ക്കരിക്കും.