വന്ദേഭാരതിന് മുന്നില്‍ചാടി യുവതി ജീവനൊടുക്കി.
നീലേശ്വരം: വന്ദേഭാരത് ട്രെയിനിന് മുന്നില്‍ ചാടി യുവതി ജീവനൊടുക്കി.
കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട് സ്വദേശി നന്ദന (22) ആണ് മരിച്ചത്.
നീലേശ്വരം പള്ളിക്കരയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ടേകാലോടെ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് മുന്നില്‍ ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്.
ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
സംഭവത്തില്‍ നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.
പരേതനായ സുരേഷിന്റെയും വിദ്യയുടെയും മകളാണ്. സഹോദരന്‍ വിഷ്ണു.