ഡോ.പ്രദീപ്കുമാറിന്റെ ആത്മഹത്യക്ക് കാരണം ശാരീരിക അവശതകളെന്ന് സൂചന.
പയ്യന്നൂര്‍: പയ്യന്നൂരിലെ ഡോ.പ്രദീപ്കുമാര്‍ ആത്മഹത്യ ചെയ്യാന്‍ കാരണം മാറാത്ത നടുവേദനയെന്ന് സൂചന.

കുറച്ചുനാളായി നടുവേദന കാരണം അദ്ദേഹം വിഷമിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.
സ്റ്റെപ്പുകള്‍ കയറാനും മറ്റും ഡോക്ടര്‍ ഏറെ പ്രയാസപ്പെട്ടിരുന്നുവത്രേ.
കുറച്ചുനാള്‍ മുമ്പ് നടന്ന വാഹനാപകടത്തിന് ശേഷമുണ്ടായ ഈ ശാരീരിക അസ്വസ്ഥതകള്‍ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നുവത്രേ.
ക്ലിനിക്കിലെ സ്റ്റാഫിനെ നേരത്തെ പറഞ്ഞുവിട്ട അദ്ദേഹം ഏഴരവരെ രോഗികളെ പരിശോധിച്ചിരുന്നു.
മൃതദേഹം രാവിലെ പതിനൊന്നോടെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കയാണ്.
കരിവെള്ളൂരിലെ വസതിയിലും പൊതുദര്‍ശനത്തിന് ശേഷം ഉച്ചക്ക് ഒന്നോടെ ശവസംസ്‌ക്കാരം നടക്കും.
