സുള്ളന്‍ സുരേഷിനേയും, കൂട്ടാളി ഷെയ്ക്ക് അബ്ദുള്ളയേയും കവര്‍ച്ച നടത്തിയ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു
പരിയാരം: ഒക്ടോബര്‍ 19നാണ് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ ഷക്കീര്‍-ഡോ ഫര്‍സീന ദമ്പതികളുടെ വീട്ടില്‍ വയോധികയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ അന്വേഷണ സംഘം കഴിഞ്ഞാഴ്ച പിടികൂടിയ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തലവന്‍ സുള്ളന്‍ സുരേഷിനേയും, കൂട്ടാളി ഷെയ്ക്ക് അബ്ദുള്ളയേയും കവര്‍ച്ച നടത്തിയ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു.
നാടിനെ നടുക്കിയ കവര്‍ച്ചയിലെ പ്രധാന പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചതറിഞ്ഞ് നിരവധി പേര്‍ ഇവിടെ എത്തിയിരുന്നു.
കഴിഞ്ഞാഴ്ച തമിഴ് നാട്ടിലെ ജോലാര്‍പേട്ടില്‍ നിന്നാണ് സുള്ളന്‍ സുരേഷിനെ പിടികൂടിയത്.
ഇവിടെ ഒളിവില്‍ കഴിഞ്ഞിരുന്ന സുരേഷ് മറ്റൊരു ഒളിസങ്കേതത്തിലേക്ക് മാറാന്‍ വേണ്ടി ജോലാര്‍പെട്ട റെയില്‍വെ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് പിടിയിലായത്.
ഷെയ്ക്ക് അബ്ദുള്ളയെ കോയമ്പത്തൂരിനടുത്ത ബസ് സ്റ്റാന്റില്‍ നിന്നുമാണ് പരിയാരം എസ്.എച്ച്.ഒ പി.നളിനാക്ഷന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
തുടര്‍ന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി ഇവരെ റിമാന്റ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ചയാണ് പോലീസ് കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇവരെ കസ്റ്റഡിയില്‍ വാങ്ങിയത്.
സുള്ളന്‍ സുരേഷിനെയും, കൂട്ടാളിയേയും പിടികൂടിയ സംഘത്തില്‍ പി.നളിനാക്ഷന് പുറമെ എഎസ്‌ഐ സയ്യിദ്, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ ഷിജോ അഗസ്റ്റിന്‍, അഷറഫ്, നൗഫല്‍ അഞ്ചില്ലത്ത്, രജീഷ്, എന്നിവരും ഉണ്ടായിരുന്നു.
ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് ഇവരെ കണ്ടെത്തിയതും പിടകൂടിയതും.
ഇതിനായി കണ്ണൂര്‍ സൈബര്‍ സെല്‍ എസ്‌ഐ യദുകൃഷ്ണനും, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജേഷ് കുയിലൂരും, ഷിജുവും, എസ്.ഐ സഞ്ജയ് കുമാറും, എഎസ്‌ഐ സതീശന്‍, സീനിയര്‍ സിപിഒമാരായ അരുണ്‍, ഷിജു, സോജി അഗസ്റ്റിന്‍, മനോജ്, എഎസ്‌ഐ ചന്ദ്രന്‍ എന്നിവരും വനിതാ സിവില്‍ പോലീസ് ഓഫീസറായ സൗമ്യയും അന്വേഷണത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.
മോഷണ മുതലുകളില്‍ എട്ടു പവന്‍ സ്വര്‍ണ്ണവും മോഷ്ടാക്കള്‍ ഉപയോഗിച്ച ചുവപ്പ് കളര്‍ ടവേരയും അന്വേഷണ സംഘം നേരത്തെ കണ്ടെടുത്തിരുന്നു.
സ്വര്‍ണ്ണം വില്‍പ്പന നടത്തിയ കോയമ്പത്തൂരിലെ ഒരു ജ്വല്ലറിയില്‍ നിന്നാണ് അന്വേഷണ സംഘം സ്വര്‍ണ്ണം കണ്ടെത്തിയത്. മറ്റുള്ള പ്രതികളെ കഴിഞ്ഞ മാസം തന്നെ പിടികൂടിയിരുന്നു അവര്‍ ഇപ്പോള്‍ ജയിലിലാണ്.