പാംകോസ് ഇനി ബാങ്കിംഗ് മേഖലയിലേക്കും-ഉദ്ഘാടനം പുതുവര്‍ഷദിനത്തില്‍.
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(പാംകോസ്) ബേങ്കിംഗ് പ്രവര്‍ത്ത ഉദ്ഘാടനം ജനുവരി 1 ന് ഉച്ചക്ക് ശേഷം 2 ന് അക്കാദമി ഓഫീസ് പരിസരത്ത് നടക്കുമെന്ന് സംഘം പ്രസിഡന്റ് പി.ആര്‍.ജിജേഷും സെക്രട്ടെറി രജീഷ് രാജനും അറിയിച്ചു.
കഴിഞ്ഞ 22 വര്‍ഷമായി കാമ്പസിനകത്ത് പ്രവര്‍ത്തിച്ചുവരുന്ന സംഘത്തിന്റെ വൈവിധ്യ വല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് പുതുവര്‍ഷത്തില്‍ ബാങ്കിംഗ് മേഖലയിലേക്ക് കടക്കുന്നത്.
മുന്‍ എം.എല്‍.എ എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
കെ.സി.സി.പി.എല്‍ ചെയര്‍മാന്‍ ടി.വി.രാജേഷ് അധ്യക്ഷത വഹിക്കും.
സഹകരണ ജോ.രജിസ്ട്രാര്‍ ഇ.രാജേന്ദ്രന്‍ ആദ്യ നിക്ഷേപേം സ്വീകരിക്കും.
പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.പ്രേമലത, മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ്, ഔഷധി ഡയരക്ടര്‍ കെ.പത്മനാഭന്‍, എ.പി.രജനി, എം.വി.അര്‍ച്ചന, എന്‍.സുരേന്ദ്രന്‍, ടി.ഒ.വിനോദ്കുമാര്‍, ഡോ.കെ.രമേശന്‍, എം.കെ.സൈബുന്നീസ, ടി.ടി.ഖമറുസ്മാന്‍, പി.ഐ.ശ്രീധരന്‍, റോബിന്‍ ബേബി, ടി.വി.പ്രഭാകരന്‍, പി.വി.ഉപന്ദ്രേന്‍ എന്നിവര്‍ പ്രസംഗിക്കും.
പി.ആര്‍.ജിജേഷ് സ്വാഗതവും സെക്രട്ടെറി രജീഷ് രാജന്‍ നന്ദിയും പറയും.