ദുരന്തം വ്യാപിക്കാന്‍ കാരണം നമ്മുടെ സംവിധാനത്തിന്റെ അപര്യാപ്തത. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്
തളിപ്പറമ്പ്; നമ്മുടെ സംവിധാനത്തിന്റെ അപര്യാപ്തതയാണ് ദുരന്തം വ്യാപിക്കാന്‍ കാരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ അഡ്വ.സണ്ണി ജോസഫ്.
തീപിടുത്തത്തില്‍ നാശനഷ്ടം നേരിട്ട വ്യാപാരികളെ പരമാവധി സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ 6.30 ന് തീപിടുത്തം നടന്ന തളിപ്പറമ്പിലെ കെ.വി.കോംപ്ലക്‌സ് വ്യാപാര സമുച്ചയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി ജന.സെക്രട്ടെറി ടി.ജനാര്‍ദ്ദനന്‍, ഇ.ടി.രാജീവന്‍, രജനി രമാനന്ദ്, ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, കെ.നബീസബീവി,
രാജീവന്‍ വെള്ളാവ്, എം.എന്‍.പൂമംഗലം, രാഹുല്‍ വെച്ചിയോട്ട്, പി.ടി.മാത്യു, ടി.ആര്‍.മോഹന്‍ദാസ്, കെ.രമേശന്‍, സി.വി.സോമനാഥന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ സണ്ണി ജോസഫിനോടൊപ്പം ഉണ്ടായിരുന്നു.
