കുപ്രചരണങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് സി.സത്യപാലന്-
മാതമംഗലം: സി.ഐ.ടി.യു നടത്തുന്ന ന്യായമായ തൊഴില്‍ സമരത്തെ അപകീര്ത്തിപെടുത്താന് സംസ്ഥാന വ്യാപകമായി നടക്കുന്ന സംഘടിതമായ കുപ്രചരണത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് സി.പി.എം പേരിങ്ങോം ഏരിയാ സെക്രട്ടറി സി.സത്യപാലന്.
സി.പി.എം മാതമംഗലം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.ഐ.ടി.യു സമരത്തിന് ഐക്യധാര്‍ഡ്യം പ്രഖ്യാപിച്ച് നടത്തിയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.അരുണ്‍ അധ്യക്ഷത വഹിച്ചു. പി.വി. ശങ്കരന്, എം.പി.ദാമോദരന്‍, കെ.വി.ഗോവിന്ദന്, കെ.ബി. ബാലകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.