മിച്ചഭൂമി അളന്നുനല്കല് സര്‍വേ-ഏപ്രില്‍ 18 ന് ആരംഭിക്കും
കടന്നപ്പള്ളി: കടന്നപ്പള്ളി, പാണപ്പുഴ വില്ലേജുകളിലെ മിച്ചഭൂമി എത്രയും പെട്ടെന്ന് ഗുണഭോക്താക്കള്‍ക്ക് അളന്ന് നല്‍കും.

ഇതിനായി താലൂക്ക് തലത്തില്‍ പ്രത്യേക സര്‍വേ ടീമുകള്‍ രൂപീകരിച്ചു.
സര്വേടീമിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യുന്നതിന് ഓരോ സര്‍വേ നമ്പറിലും
ജനപ്രതിനിധികളുടെയും ഗുണഭോക്താക്കളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ജനകീയ കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തു.
ഏപ്രില്‍ മാസം 18-ാംതീയ്യതിയോടു കൂടി സര്‍വെ പ്രവൃത്തി ആരംഭിക്കും.
ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം
കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ എം.വിജിന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.സുലജ, തഹസില്‍ദാര്‍ എം.കെ.മനോജ്കുമാര്‍, തഹസില്‍ദാര്‍മാരായ ഇ.കെ.രാജന്, പി.കമലാക്ഷന്‍,
കടന്നപ്പള്ളി, പാണപ്പുഴ വില്ലേജ് ഡെപ്യൂട്ടി ഓഫീസര്‍മാറായ ടി.ശ്രീജിത്ത്, കെ.അബ്ദുള്‍ കരീം, സര്‍വേയര്‍മാര്‍, ഗുണഭോക്താക്കള്‍ യോഗത്തില്‍ സംബന്ധിച്ചു.
