സര്‍സയ്യിദ് കോളേജില്‍ ഒന്നാംവര്‍ഷം വിദ്യാര്‍ത്ഥിനിയെ ശല്യംചെയ്ത രണ്ടാം വര്‍ഷക്കാരിയെ സസ്പെന്റ് ചെയ്തു
തളിപ്പറമ്പ്: ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ ശല്യംചെയ്തതായ പരാതിയില്‍ രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിനിയെ കോളേജില്‍ നിന്ന് സസ്പെന്റ് ചെയ്തു.

തളിപ്പറമ്പ് സര്‍സയ്യിദ് കോളേജില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
വിദ്യാര്‍ത്ഥിനിയുടെ പരാതി പ്രകാരം നടപടിയെടുത്ത പ്രിന്‍സിപ്പാള്‍ അന്വേഷണത്തിനായി കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കയാണ്.
വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളേയും കോളേജില്‍ വിളിച്ചുവരുത്തിയിട്ടുണ്ട്.
