കാപ്പാടന്‍ ശശിധരന്‍ ഉള്‍പ്പെടെ നാലുപോരെ സസ്‌പെന്റ് ചെയ്തതായി ഡി.സി.സി.

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കളെ സസ്‌പെന്റ് ചെയ്തു.

മാടായി കോളേജില്‍ വെച്ച് കോഴിക്കോട് എം പി യും, രാഷ്ട്രീയകാര്യ സമിതി അംഗവും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കെ രാഘവനോട് പൊതുജനമദ്ധ്യത്തില്‍

പാര്‍ട്ടിക്ക് അവമതിപ്പും അപമാനവും ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയ കാപ്പാടന്‍ ശശിധരന്‍, വരുണ്‍ കൃഷ്ണന്‍, കെ.വി.സതീഷ് കുമാര്‍, കെ.പി.ശശി എന്നിവരെ പാര്‍ട്ടിയുടെ

പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തതതായി ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ജോര്‍ജ് അറിയിച്ചു. ഇന്നലെയായിരുന്നു സംഭവം.