മൊബൈലില്‍ അശ്ലീല സന്ദേശം-സി.പി.എം ലോക്കല്‍ കമ്മറ്റി അംഗത്തെ സസ്‌പെന്റ് ചെയ്തു.

പരിയാരം: യുവതിക്ക് അശ്ലീലസന്ദേശം അയച്ചതിന് സി.പി.എം ലോക്കല്‍കമ്മറ്റി അംഗത്തെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

മാടായി ഏരിയാ കമ്മറ്റിക്ക് കീഴിലെ പാണപ്പുഴ ലോക്കല്‍ കമ്മറ്റിയിലെ പ്രമുഖനായ ഒരു നേതാവിന്റെ പേരിലാണ് നടപടി.

സഹകരണബാങ്ക് ജീവനക്കാരന്‍ കൂടിയായ ഇയാള്‍ അശ്ലീലസന്ദേശം അയച്ചത് സംബന്ധിച്ച് പാര്‍ട്ടിക്ക് പരാതി ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയാണ് നടപടി ഉണ്ടായത്.

രണ്ടാഴ്ച്ച മുമ്പാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്.

പരാതി ലഭിച്ച് ദിവസങ്ങള്‍ക്കകം പ്രമുഖനായ നേതാവിന്റെ പേരില്‍ നടപടി സ്വീകരിച്ചത് എതിരാളികള്‍ക്കിടയില്‍ പോലും മതിപ്പുളവാക്കാന്‍ കാരണമായിട്ടുണ്ട്.