പുഷ്പകുമാരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.
തളിപ്പറമ്പ്: ഉന്നത കോണ്‍ഗ്രസ് നേതൃത്വം കണ്ണുരുട്ടി, തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടെറിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.

ഫെബ്രുവരി 6 ന് നടന്ന ബാങ്ക് ഡയരക്ടര്‍ബോര്‍ഡ് യോഗമാണ് സെക്രട്ടെറി ടി.വി.പുഷ്പകുമാരിയെ സസ്‌പെന്റ് ചെയ്തത്.
സസ്‌പെന്‍ഷന്‍ വിവാദമായതിനെ തുടര്‍ന്ന് സഹകരണ ബാങ്ക് ജീവനക്കാരുടെ സംഘടനയും ഉന്നത കോണ്‍ഗ്രസ് നേതൃത്വവും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.
ഇതേതുടര്‍ന്നാണ് കഴിഞ്ഞ ദിവസം നടന്ന ബാങ്ക് ഡയരക്ടര്‍ബോര്‍ഡ് യോഗം സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
