സ്വാഭിമാനയാത്രക്ക് 22 ന് പിലാത്തറയില്‍ സ്വീകരണം നല്‍കും.
പിലാത്തറ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വാര്‍ഷികവും ഉപ്പുസത്യാഗ്രഹത്തിന്റെ തൊണ്ണൂറ്റി രണ്ടാം വാര്‍ഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സ്വാഭിമാനയാത്രയും

പ്രതീകാത്മക ഉപ്പ് സത്യാഗ്രവും വിജയിപ്പിക്കുവാന്‍ കോണ്‍ഗ്രസ് (എസ്) കല്യാശ്ശേരി ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു.
സ്വാഭിമാനയാത്രക്ക് 22 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് പിലാത്തറയില്‍ സ്വീകരണം നല്‍കും.
ബ്ലോക്ക് പ്രസിഡന്റ് ടി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം അഡ്വ:കെ.വി.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം കെ.വി.ദേവദാസ്, അഷറഫ് പിലാത്തറ, പി.പ്രഭാകരന്‍, എന്‍.പി.ബാലകൃഷ്ണന്‍, വി.വി.സുലോചന, എം.അജയന്‍, കെ.കരുണാകരന്‍, കെ.കുമാരന്‍, പി.വി വിമല്‍കമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
