1921 പുഴമുതല്‍ പുഴവരെ-ചരിത്രത്തോട് നീതിപുലര്‍ത്തിയ സിനിമ-സ്വാമി സാധുവിനോദന്‍.

പയ്യന്നൂര്‍: ചരിത്രത്തോട് നീതിപുലര്‍ത്തിയ തനതായ ചലച്ചിത്രാവിഷ്‌ക്കാരമാണ് രാമസിംഹന്റെ 1921 പുഴമുതല്‍ പുഴവരെ എന്ന ചലച്ചിത്രമെന്ന് ചീമേനി അവധൂതാശ്രമം മഠാധിപതി സ്വാമി സാധുവിനോദന്‍.

വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ ചെന്ന് കണ്ട സിനിമ മതമൈത്രി ആഗ്രഹിക്കുന്ന എല്ലാവരും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂര്‍ സുമംഗലി തിയേറ്ററില്‍ സിനിമ കണ്ടശേഷം സംവിധായകന്‍ രാമസിംഹന് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്വാമി സാധുവിനോദന്‍.

ജനങ്ങള്‍ കേട്ടറിഞ്ഞ് തിയേറ്ററുകളിലെത്തി വിജയമാക്കിയ സിനിമയുടെ ശില്‍പ്പി രാമസിംഹന് ചടങ്ങില്‍ അദ്ദേഹം മധുരം നല്‍കി.

ഇന്ത്യയിലെ പ്രധാനഭാഷകളിലും മറ്റ് ലോകഭാഷകളിലും ഈ ചിത്രം മൊഴിമാറ്റം നടത്തി പ്രദര്‍ശിപ്പിക്കണമെന്നും സ്വാമി സാധുവിനോദന്‍ രാമസിംഹനോട് ആവശ്യപ്പെട്ടു.