ഒടുവള്ളിത്തട്ട് സി.എച്ച്.സിയുടെ നേതൃത്വത്തില്‍ പേവിഷബാധ ബോധവല്‍ക്കരണം
ഒടുവള്ളിത്തട്ട്: ഒടുവള്ളിത്തട്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സ്ഥാപന പരിധിയിലെ സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ അസംബ്ലി സംഘടിപ്പിച്ചു. പേവിഷബാധയ്ക്കെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് സ്‌കൂള്‍ കുട്ടിക്കളില്‍ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് സംസ്ഥാനത്തൊട്ടാകെ ഇന്ന് സ്‌പെഷ്യല്‍ ആസംബ്ലി നടന്നത്. … Read More