മുക്കുപണ്ട തട്ടിപ്പ് രണ്ടുപേര്‍കൂടി അറസ്റ്റില്‍-
തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബേങ്കിലെ മുക്കുപണ്ടപണയ തട്ടിപ്പ് കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. ഏഴാംമൈല്‍ അസ്വതിയിലെ സി.വേണുഗോപാലന്‍(74), പുളിമ്പറമ്പ് ദീപത്തിലെ ജയപ്രസാദ്(50) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ.പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. ഇരുവരേയും തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.
