വീഴാനായി ചെരിയുന്ന വൈദ്യുതി തൂണ്‍
തളിപ്പറമ്പ്: വീഴാന്‍ ചെരിയുന്ന കെ.എസ്.ഇ.ബി പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. തളിപ്പറമ്പ്-മന്ന-പാലകുളങ്ങര റോഡിലാണ് ഈ അപകടപോസ്റ്റ്. പോസ്റ്റ് നിത്യേന റോഡിന്റെ ഭാഗത്തേക്ക് ചെരിഞ്ഞുകൊണ്ടിരിക്കയാണ്. പോസ്റ്റിന്റെ അടിഭാഗം ദ്രവിച്ച നിലയിലാണ്. റോഡിന്റെ കയറ്റമുള്ള ഭാഗത്തെ പോസ്റ്റായതിനാല്‍ കടപുഴകിവീണാല്‍ ദുരന്തം ഭീകരമായിരിക്കും. … Read More