ലതാ മങ്കേഷ്‌ക്കര്‍ പിന്നണിപാടിയ ഏക മലയാള സിനിമക്ക് ഇന്ന് 49-ാം വയസ്.

ചലച്ചിത്രമാക്കപ്പെട്ട വല്‍സലയുടെ ഏക നോവലാണ് നെല്ല്. തിരുനെല്ലിയിലെയും പരിസരങ്ങളിലെയും ആദിവാസി ജീവിതം ചിത്രീകരിച്ച വല്‍സലയുടെ ഏറ്റവും മികച്ച നോവലാണ് നെല്ല്. ജമ്മു ഫിലിംസിന്റെ ബാനറില്‍ എന്‍.പി.അലി നിര്‍മ്മിച്ച നെല്ല് റിലീസ് ചെയ്തിട്ട് ഇന്നേക്ക് 49 വര്‍ഷം തികയുകയാണ്. വിഖ്യാത ഗായിക ലതാ … Read More

ബിച്ചുതിരുമല കഥ, തിരക്കഥ, സംഭാഷണം എഴുതി, ജയന്‍ നായകന്‍-ശക്തി @43.

മലയാള സിനിമയില്‍ ഒരു വെള്ളിടിപോലെ പെട്ടെന്ന് ഉയര്‍ന്നുവന്ന സംവിധാന പ്രതിഭയാണ് വിജയാനന്ദ്. ആദ്യത്തെ ചിത്രം മുതല്‍ തന്നെ പ്രേക്ഷകരുടെ ഹരമായി മാറിയ സംവിധായകന്‍. 1978 ല്‍ സി.വി.ഹരിഹരനും ആര്‍.എസ്.പ്രഭുവും ചേര്‍ന്ന് സുഗുണാസ്‌ക്രീനിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമയായ അടവുകള്‍-18 സംവിധാനം ചെയ്താണ് വിജയാനന്ദ് … Read More

മലയാളത്തിലെ ആദ്യത്തെ ഓര്‍വോ കളര്‍ സിനിമ കള്ളിച്ചെല്ലമ്മക്ക് 54 തികഞ്ഞു.

നോവല്‍ രചനാരംഗത്ത് പ്രശസ്തനായ ജി.വിവേകാനന്ദന്റെ നിരവധി രചനകള്‍ ചലച്ചിത്രമായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ കോളിയൂരില്‍ 1921 ജൂണ്‍ 30-ന് ജനിച്ചു. ഗോവിന്ദന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍. മിലിട്ടറിയിലും ആകാശവാണിയിലും കേരളസര്‍ക്കാര്‍ കള്‍ച്ചറല്‍ ഡവലപ്പ്‌മെന്റ് ആഫീസറായും ചലച്ചിത്ര വികസന കോര്‍പറേഷന്‍ എം.ഡിയായും ജോലി നോക്കിയിട്ടുണ്ട്. മലയാളത്തിലെ … Read More

മലയാള പ്രേക്ഷകരെ ഞെട്ടിച്ച ആ സിനിമക്ക് 51 തികഞ്ഞു.

                  പ്രമുഖ യുക്തിവാദിയും മന:ശാസ്ത്രജ്ഞനുമായ പ്രഫ.എ.ടി.കോവൂര്‍(ഏബ്രഹാം തോമസ് കോവൂര്‍) മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ ചികില്‍സാ ഡയറിയിലെ ഒരു സംഭവകഥയെ ആസ്പദമാക്കി മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ.ജോസഫ് നിര്‍മ്മിച്ച സിനിമയാണ് പുനര്‍ജന്‍മം. കെ.എസ്.സേതുമാധവനാണ് സംവിധായകന്‍. പ്രേംനസീര്‍, അടൂര്‍ഭാസി, ജയഭാരതി, മുതുകുളം, ബഹദൂര്‍, ശങ്കരാടി, … Read More

കളിപ്പാവ, കാറ്റുവിതച്ചവന്‍, കവിത-യഥാര്‍ത്ഥ സംവിധായകന്‍ ആര്? കാറ്റുവിതച്ചവന്‍ ഇന്ന് 50 വര്‍ഷം തികയുന്നു.

  പണം  കിട്ടിയാല്‍ ആരുടെ പേരിലും സിനിമ സംവിധാനം ചെയ്ത് കൊടുക്കുന്ന ഒരു കാലം ഐ.വി.ശശി എന്ന സംവിധായകന് ഉണ്ടായിരുന്നു. കലാസംവിധായകനായി രംഗത്തുവന്ന ശശിയുടെ കഴിവുകള്‍ മനസിലാക്കിയാണ് അന്നത്തെ പ്രമുഖ സംവിധായകന്‍ എ.ബി.രാജ് അദ്ദേഹത്തിന്റെ സഹായിയാക്കിയത്. 1972 ല്‍ ഒരു ശസത്രക്രിയക്ക് … Read More

-കഥയുടെ അവസാനരംഗത്തിലെ അമ്പരപ്പിക്കുന്ന സംഭവവികാസങ്ങളെപ്പറ്റി അരോടും പറയരുതെന്ന് അപേക്ഷ–കറുത്തകൈ-@59.

         മലയാളത്തിലെ ആദ്യത്തെ സസ്‌പെന്‍സ് ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് കറുത്ത കൈ. 1964 ആഗസ്ത്-14 ന് റിലീസായ ഈ സിനിമയുടെ പരസ്യങ്ങളില്‍ പ്രത്യേകം ചേര്‍ത്ത ഒരു വാക്യമുണ്ടായിരുന്നു. -കഥയുടെ അവസാനരംഗത്തിലെ അമ്പരപ്പിക്കുന്ന സംഭവവികാസങ്ങളെപ്പറ്റി അരോടും പറയരുതെന്ന് അപേക്ഷ- പ്രേംനസീര്‍ … Read More

മോഹന്‍ ഗാന്ധിരാമന്റെ ആദ്യ മലയാളചിത്രം-വിമോചനസമരം @ 52.

പ്രമുഖ തമിഴ് തിരക്കഥാകൃത്തും സംവിധായകനുമായ മോഹന്‍ ഗാന്ധിരാമന്‍ സംവിധാനം ചെയ്ത മലയാളം സിനിമയാണ് 1971 ലെ വിമോചനസമരം. 1974 ല്‍ സ്വര്‍ണ്ണവിഗ്രഹം എന്ന ഒരു സിനിമ കൂടി ഇദ്ദേഹം മലയാളത്തില്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്തിരുന്നു. ചിത്രകലാലയത്തിന്റെ ബാനറില്‍ സി.ജി.ഗോപിനാഥ് കഥ,തിരക്കഥ, സംഭാഷണം … Read More

മരിച്ച ചന്ദ്രാജി അന്ന് രാത്രി മോര്‍ച്ചറിയില്‍ എഴുന്നേറ്റു–മോര്‍ച്ചറി@40.

  സിനിമകാണിച്ച് പ്രേക്ഷകരെ ഭയപ്പെടുത്തുക എന്നത് ചില്ലറകാര്യമല്ല. മലയാളത്തിലെ ആദ്യത്തെ ഹൊറര്‍ സിനിമയായ ഭാര്‍ഗ്ഗവീനിലയം മുതല്‍ 2023 ലെ നീലവെളിച്ചം വരെയുള്ള സിനിമകള്‍ എടുത്തുനോക്കിയാല്‍ പ്രേക്ഷകരെ ഞെട്ടിപ്പിച്ച സിനിമകള്‍ വിരലിലെണ്ണാവുന്നത് മാത്രമാണ്. അതില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നതാണ് 1978 ലെ ലിസ. വെറുതെ … Read More

കഥ, സംഭാഷണം: കൈപ്പള്ളിയില്‍ കുട്ടന്‍പിള്ള-ലവ് ഇന്‍ കേരളക്ക് അന്‍പത്തിയഞ്ച്.

     കൊട്ടാരക്കര കൈപ്പള്ളിയില്‍ കുട്ടന്‍ പിള്ള എന്ന കെ.പി.കൊട്ടാരക്കര 1950 ല്‍ മെരിലാന്റ് നിര്‍മ്മിച്ച ആത്മസഖിക്ക് കഥ, സംഭാഷണം എഴുതിക്കൊണ്ടാണ് സിനിമയുടെ ലോകത്തെത്തിയത്. ആത്മസഖിയില്‍ പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. തുടര്‍ന്ന് ആറ് സിനിമകള്‍ക്കും രചന നിര്‍വ്വഹിച്ചു. 1961 ല്‍ എ.ഭീംസിംഗ് … Read More

മമ്മൂട്ടി ആദ്യമായി അഭിനയിച്ച സിനിമക്ക് ഇന്ന് 51 വയസ്-അനുഭവങ്ങള്‍ പാളിച്ചകള്‍ @51.

       ചലച്ചിത്രമായ തകഴി ശിവശങ്കരപിള്ളയുടെ ആദ്യത്തെ നോവല്‍ രണ്ടിടങ്ങഴിയാണ്. പി.സുബ്രഹ്‌മണ്യം സംവിധാനം ചെയ്ത സിനിമ 1958 ലാണ് റിലീസായത്. തിരക്കഥയും സംഭാഷണവും തകഴി തന്നെ നിര്‍വ്വഹിച്ചു. 1964 ല്‍ കെ.എസ്.സേതുമാധവന്റെ സംവിധാനത്തില്‍ ഓമനക്കുട്ടന്‍, 65 ല്‍ രാമുകാര്യാട്ടിന്റെ ചെമ്മീന്‍, 71 ല്‍ … Read More