തോംസണ്‍ ജോസ് ഉത്തരമേഖലാ ഡി.ഐ.ജിയായി ചുമതലയേറ്റു.

കണ്ണൂര്‍: ഉത്തരമേഖലാ പോലീസ് ഡി.ഐ.ജിയായി തോംസണ്‍ ജോസ് ചുമതലയേറ്റു. ഡി.ഐ.ജി പുട്ട വിമലാദിത്യ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ ഡി.ഐ.ജിയായി സ്ഥലംമാറിപ്പോകുന്ന ഒഴിവിവാണ് നിയമനം. കേന്ദ്ര സര്‍വീസില്‍ ഡെപ്യൂട്ടേഷനില്‍ പോയശേഷമാണ് തോംസണ്‍ ജോസ് ഉത്തരമേഖലയില്‍ ഡി.ഐ.ജിയായി ചുമതലയേല്‍ക്കുന്നത്.