തളിപ്പറമ്പ് നഗരസഭയിലെ ക്രമക്കേട്-നിയമോപദേശം ആഗസ്റ്റ്-19 ന് തന്നെ ലഭിച്ചു-ഇനി വീണ്ടും ഉദ്യോഗസ്ഥന് നോട്ടീസ് നല്‍കണം- ഇന്ന് നോട്ടീസ് നല്‍കിയേക്കും
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ പാഴ് വസ്തുക്കളുടെ വില്‍പ്പന സംബന്ധിച്ച ക്രമക്കേടില്‍ നടപടി സ്വീകരിക്കാനായി നിയമോപദേശം തേടിയതായി നഗരസഭാ വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന് ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ആഗസ്റ്റ്-19 ന് തന്നെ നഗരസഭക്ക് അഭിഭാഷകനായ വി.എ.സതീഷ് വ്യക്തമായ നിയമോപദേശം നല്‍കിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ 5 ദിവസത്തിനകം വീണ്ടും ആരോപണവിധേയനായ ക്ലര്‍ക്കിന്
നോട്ടീസ് നല്കി പറയാനുളള കാര്യങ്ങള്‍ കേള്‍ക്കേണ്ടതുണ്ടെന്നാണ് നഗരസഭാ അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.
അത് പ്രകാരം ഇന്ന് ഉദ്യോഗസ്ഥന് നോട്ടീസ് നല്‍കുമെന്നാണ് വിവരം.
27 ന് നിശ്ചയിച്ച നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം ഉണ്ടാകാത്തപക്ഷം പ്രതിപക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സി.പി.എം കക്ഷി നേതാവ് ഒ.സുഭാഗ്യവും ഉപനേതാവ് സി.വി.ഗിരീശനും ഇന്നലെ കൗണ്‍സില്‍ മുമ്പാകെ വ്യക്തമാക്കിയിരുന്നു.
നിയമോപദേശത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ-
സൂചനയിലെ കത്ത് പ്രകാരം താങ്കള്‍ ഉന്നയിച്ചതായ വിഷയങ്ങള്‍ താഴെ പറയും പ്രകാരം നിയമോപദേശം നല്കുന്നു.-
1-വീഴ്ച വരുത്തിയ ക്ലാര്‍ക്കിനെതിരെ കേരള മുനിസിപ്പാലിറ്റി നിയമം 49 (1) (സ) വകുപ്പു പ്രകാരം ചെയര്‍മാന്റെ അറിവോടെ അച്ചടക്ക നടപടി സ്വീകരിക്കുവാന്‍ സെക്രട്ടറിക്ക് അധികാരമുണ്ട്. കേരള മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ പേരില്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് 2011 ലെ കേരള മുനിസിപ്പാലിറ്റി (ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണം) ചട്ടങ്ങള്‍ റൂള്‍ 4 (1) പ്രകാരം താക്കീത്, ഇന്‍ക്രിമെന്റ്, താല്‍ക്കാലികമായി തടഞ്ഞുവെക്കല്‍, ഉദ്യോഗ കയറ്റം തടഞ്ഞുവെ ക്കല്‍, ശമ്പളത്തില്‍നിന്നും തുക വസൂലാക്കല്‍ എന്നീ ശിക്ഷാ നടപടികള്‍, ഉദ്യോ ഗസ്ഥന് വീഴ്ച വരുത്തിയത് തെളിഞ്ഞാല്‍ കൊടുക്കാവുന്നതാണ്. എന്നാല്‍ ആയതിനുള്ള നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.
2-മുന്‍കൂര്‍ അനുമതി തൊട്ടടുത്ത കൗണ്‍സിലില്‍ കൊടുത്ത് വാങ്ങാതിരുന്നത് വീഴ്ചയാണ് എങ്കിലും ഇനി വരുന്ന അടുത്ത കൗണ്‍സിലില്‍ ആയത് പരിഗണിച്ച് കൗണ്‍സിലിന്റെ അംഗീകാരം വാങ്ങി സാധൂകരിക്കേണ്ടതാണ്. യഥാസമയം വിഷയം കൗണ്‍സില്‍മുമ്പാകെ വെക്കാതിരുന്ന ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കേണ്ടതാണ്.
3. അന്വേഷണ ഉദ്യോഗസ്ഥയുടെ റിപ്പോര്‍ട്ടില്‍ വീഴ്ച വരുത്തിയതായി പറയുന്ന സെക്ഷന്‍ ക്ലാര്‍ക്കില്‍നിന്നും അടിയന്തിരമായി വിശദീകരണം തേടുകയും, വിശദീ കരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കാവുന്നതു മാണ്
4 ലിസ്റ്റില്‍ പെടാത്ത ഇനങ്ങള്‍ വില്പന നടത്തിയതു സംബന്ധിച്ച് സെക്ഷന്‍ ക്ലാര്‍ക്കില്‍നിന്നും വശദീകരണം തേടേണ്ടതുണ്ട്. ആയതിന്മേല് ആവശ്യമായി വരുന്ന പക്ഷം തക്കതായ ശിക്ഷാ നടപടികള്‍ (മേല്‍ 1-ാം ഖണ്ഡികയില്‍ പറഞ്ഞ ശിക്ഷകള്‍) സ്വീകരിക്കാവുന്നതുമാണ്.
