ആധുനിക വിദ്യാഭ്യാസത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കണമെന്ന് പി.സന്തോഷ്‌കുമാര്‍ എം.പി-തളിപ്പറമ്പ് ചാരിറ്റി കള്‍ച്ചറല്‍ ഫോറം അനുമോദനചടങ്ങ് സംഘടിപ്പിച്ചു.
തളിപ്പറമ്പ്: ആധുനിക വിദ്യാഭ്യാസത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കേണ്ട കാലഘട്ടമാണിതെന്ന് പി.സന്തോഷ്‌കുമാര്‍ എം.പി.
തളിപ്പറമ്പ് ചാരിറ്റി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച എസ്.എസ്.എല്‍.സി-പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന പരിപാടി എമിറേറ്റ്‌സ് മാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ലോകത്തിന്റെ ഏത് കോണില്‍ ചെന്നും മികച്ച വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം നിലവിലുണ്ടെന്നും, അത് ഉപയോഗപ്പെടുത്താന്‍ പുതിയ തലമുറ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരവധി പുതിയ കോഴ്‌സുകള്‍ ഇപ്പോള്‍ ലഭ്യമാണെങ്കിലും അതേക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉള്ള അറിവുകള്‍ പരിമിതമാണെന്നത് വലിയ പോരായ്മയായി നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കള്‍ച്ചറല്‍ ഫോറം ട്രഷറര്‍ കരിയില്‍ രാജന്‍ അധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ മുഖ്യാതിഥിയായിരുന്നു.
നഗരസഭാ കൗണ്‍സിലര്‍ കെ.രമേശന്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടരി വി. താജുദ്ദിന്‍, കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സുനില്‍കുമാര്‍, കെ.പി.അന്‍വര്‍,
വി.താജുദ്ദീന്‍, ട്രസ്റ്റ് എക്‌സിക്യുട്ടീവ് അംഗം ടി.വി.നാരായണന്‍
ബി.കെ. ബൈജു എന്നിവര്‍ സംസാരിച്ചു.
എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ 30 കുട്ടികള്‍ക്ക് ചടങ്ങില്‍ വെച്ച് പി.സന്തോഷ്‌കുമാര്‍ എം.പി മൊമന്റോയും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു.
ട്രസ്റ്റ് സെക്രട്ടരി കോമത്ത് മുരളീധരന്‍ സ്വാഗതവും ജോ.സക്രട്ടരി സുമ രാഘവന്‍ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ വെച്ച് തളിപ്പറമ്പ് ചാരിറ്റി ആന്റ് കള്‍ച്ചറല്‍ ഫോറത്തിന്റെ ലോഗോ പ്രകാശനം അഡ്വ: പി.സന്തോഷ് കുമാര്‍ എം.പി തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന് നല്കി നിര്‍വ്വഹിച്ചു.
ഒഡിഷ തീവണ്ടിയപകടത്തില്‍ യോഗം അനുശോചിച്ചു.