തളിപ്പറമ്പ് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ തിരുരക്താശ്രമം സന്ദര്‍ശിച്ചു.
കരുവഞ്ചാല്‍: ആശാന്‍കവലയിലെ തിരുരക്താശ്രമം സന്ദര്‍ശിച്ച് തളിപ്പറമ്പ് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ ഓണസദ്യയൊരുക്കാന്‍ സഹായം കൈമാറി.
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സേവനം നടത്തുന്ന തിരുരക്താശ്രമത്തിന്റെ മാനേജര്‍ ലിജോയ്ക്കാണ് സ്‌റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തില്‍ സഹായം നല്‍കിയത്.
അസി. സ്റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ്) ടി.പി.ജോണി, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ എം.വി.അബ്ദുള്ള, ഹോം ഗാര്‍ഡ് വി.ജയന്‍, സുഗുണന്‍ എന്നിവരും സ്റ്റേഷന്‍ ഓഫീസറോടൊപ്പം ഉണ്ടായിരുന്നു.
