വികസനത്തിന്റെ രാജാക്കന്‍മാരേ ജനം ഒന്ന് ബസ് കയറട്ടെ
തളിപ്പറമ്പ്: ദേശീയപാതയില്‍ ആളുകള്‍ ബസിറങ്ങുന്നത് ഇരുചക്രവാഹനങ്ങളുടെ മുകളിലേക്ക്.

ദേശീയപാതയോരത്ത് ബസ് ഷെല്‍ട്ടര്‍ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിആഗസ്റ്റ് 18 നാണ് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറിന് സമീപത്തായി താല്‍ക്കാലിക ഷെല്‍ട്ടര്‍ പണിതത്.
30 ലക്ഷത്തിന്റെ ഹൈടെക് ബസ് ഷെല്‍ട്ടര്‍ ഒരുമാസത്തിനകം പണിതീര്‍ക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതിനാല്‍ താല്‍ക്കാലിക സൗകര്യം തികച്ചും അപര്യാപ്തമാണെങ്കിലും ജനം സഹിച്ചു.
എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും ബസ് ഷെല്‍ട്ടറിന്റെ പണി തീരാതെ വന്നതോടെയാണ് ജനം ദുരിതത്തിലായത്.
ബസിറങ്ങുന്ന സ്ഥലത്ത് തന്നെയാണ് റോഡരികില്‍ ഇരുചക്രവാഹനങ്ങല്‍ കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്.
ബസിന്റെ ഡോര്‍ തുറന്ന് പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സ്‌ക്കൂട്ടറുകളുടെ മണ്ടയിലേക്ക് അടിച്ചുകെട്ടി വീഴുന്ന സ്ഥിതിയാണ്.
ഇവിടെ പോലീസും ട്രാഫിക്കുമൊന്നും പ്രവര്‍ത്തിക്കുന്നില്ലേ-അതല്ലെങ്കില്‍ യാത്രക്കാരുടെ ഈ ദുരിതം ഇവരൊന്നും കാണുന്നില്ലേ-
നിങ്ങള്‍ ഹൈടെക്കിലും ബ്ലൂച്ചിപ്പിലും ശീതളിമയിലും സ്വര്‍ലോക സുഖത്തിലും അഭിരമിച്ചോ, ആര്‍ക്കും പരാതിയില്ല, പക്ഷെ,
ഒന്ന് സുഗമമായി ബസിറങ്ങാനും കയറാനുമുള്ള സൗകര്യം സാധാരണക്കാര്‍ക്ക് ചെയ്തുകൊടുക്കൂ-
ബസിറങ്ങുന്ന സ്ഥലത്തെ ടൂവീലര്‍പാര്‍ക്കിംഗ് എങ്കിലും ഒന്ന് മാറ്റിക്കൊടുക്കൂ യജമാനനന്‍മാരെ-
