മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്ററുടെ നിര്‍ദ്ദേശ പ്രകാരം കപ്പാലത്ത് പുതിയ ഡ്രൈനെജ് നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു
തളിപ്പറമ്പ്: കനത്ത മഴയില്‍ കപ്പാലത്ത് ഷോപ്പുകളില്‍ വെള്ളം കയറുന്നതിനു പരിഹാരം കാണാന്‍ ശ്രമം തുടങ്ങി.
തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍ കഴിഞ്ഞ ദിവസം ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.
കടകളില്‍ വെള്ളം കയറുന്നത് തടയാന്‍ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡ്രൈയിനേജ് സംവിധാനം കാര്യക്ഷമമാക്കാനുള്ള പ്രവൃത്തി ആരംഭിച്ചു.
ഡ്രൈയിനേജ്സംവിധാനത്തിന്റെ ആദ്യ പടിയായി ഈ ഭാഗത്തെ ചില ഷോപ്പുകളുടെ മുന്‍ഭാഗം ജെ സി ബി ഉപയോഗിച്ച് പൊളിച്ചു മാറ്റുന്ന പ്രവൃത്തി രാവിലെ ആരംഭിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ മുര്‍ഷിദ കൊങ്ങായി, പി ഡബ്ലിയു ഡി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി പി മുഹമ്മദ് നിസാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്-