തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം ലോഗോ പ്രകാശനം ചെയ്തു.
തളിപ്പറമ്പ്: തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ കേരള സ്‌കൂള്‍ കലോല്‍സവം ലോഗോ പ്രകാശനം ചെയ്തു.
കലോല്‍സവ വേദിയായ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.
നോര്‍ത്ത് എ.ഇ.ഒ കെ.ഡി.വിജയന്‍, നഗരസഭാ വൈസ് ചെയര്‍മാനും കലോല്‍സവ കമ്മറ്റി വര്‍ക്കിംഗ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍, പ്രിന്‍സിപ്പാള്‍ പി.ഗീത, ഹെഡ്മാസ്റ്റര്‍ എസ്.കെ.നളിനാക്ഷന്‍, മാനേജര്‍ അഡ്വ.ജി.ഗിരീഷ്, നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.പി.ഖദീജ,
മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി.ബാലകൃഷ്ണന്‍, നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌നിസാര്‍, എച്ച്.എം.ഫോറം കണ്‍വീനര്‍ പ്രേംജി മാതമംഗലം, കെ.പി.ദാമോദരന്‍, പി.വി.നാരായണന്‍കുട്ടി, മനോഹരന്‍
എന്നിവര്‍ പങ്കെടുത്തു.
പ്രമുഖ ചിത്രകാരന്‍ ഹേന പ്രദീപാണ് കലോല്‍സവ ലോഗോ രൂപകല്‍പ്പന ചെയ്തത്. പബ്ലിസിറ്റി കണ്‍വീനര്‍ എം.വി.അശോകന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
