തളിപ്പറമ്പ് ബേങ്ക് തെരഞ്ഞെടുപ്പ്-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികലെ ഏകകണ്ഠമായി പ്രഖ്യാപിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ ഐകകണ്‌ഠേന പ്രഖ്യാപിച്ചു.

ഇന്ന് വൈകുന്നേരം നടന്ന തളിപ്പറമ്പ് മണ്ഡലം കമ്മറ്റി യോഗത്തിലാണ് ഡി.സി.സി ജന.സെക്രട്ടെറി രജിത് നാറാത്ത് ഡി.സി.സി അംഗീകരിച്ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

നേരത്തെ മണ്ഡലം കമ്മറ്റി നിര്‍ദ്ദേശിച്ച ഈ പേരുകള്‍ ഡി.സി.സി അംഗീകരിച്ചിരുന്നു. മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങള്‍ക്കും തുല്യപരിഗണന നല്‍കുന്ന ലിസ്റ്റാണ് തയ്യാറാക്കിയിരുന്നത്.

കോണ്‍ഗ്രസിന് ലഭിച്ച 6 സീറ്റുകളില്‍ നാലെണ്ണം ഐ ഗ്രൂപ്പിനും രണ്ടെണ്ണം എ വിഭാഗത്തിനുമാണ്.

അഡ്വ.ടി.ആര്‍.മോഹന്‍ദാസ്(പുഴക്കുളങ്ങര), കുഞ്ഞമ്മ തോമസ്(പാലകുളങ്ങര), വി.വി.വേണുഗോപാലന്‍(കണികുന്ന്), ടി.സുകുമാരന്‍(പൂക്കോത്ത്‌തെരു), ദീപ രഞ്ജിത്ത്(തൃച്ചംബരം), ടി.മോഹനന്‍(എസ്.സി-പാലകുളങ്ങര) എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.

മുസ്ലിംലീഗിന്റെ അഞ്ച് സ്ഥാനാര്‍ത്ഥികളെ ഇന്ന് രാത്രി ചേരുന്ന ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി യോഗത്തില്‍ തീരുമാനിക്കും.