തളിപ്പറമ്പ് കഥകളികേന്ദ്രം എട്ടാം വര്‍ഷത്തിലേക്ക്-പുതിയ പ്രവേശനം നവംബര്‍-26 ന്.
തളിപ്പറമ്പ്: വിശ്വോത്തര കലയായ കഥകളിയെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട തളിപ്പറമ്പ് കഥകളി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം 8 വര്‍ഷം പിന്നിട്ടിരിക്കുന്നു.

2025-26 ലെ പത്താം വാര്‍ഷികം മുന്നില്‍ കണ്ടുകൊണ്ട് കൂടുതല്‍ പേരെ അരങ്ങത്തേക്കെത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കൂടുതല്‍ ഇളവുകള്‍ നല്‍കിക്കൊണ്ട് കഥകളിയുടെ വിവിധ വിഷയങ്ങളുടെ പഠനത്തിലേക്ക് അഡ്മിഷന് തുടരുന്നു.
ശ്രീരാജരാജേശ്വര ക്ഷേത്രത്തിന്റെ സമീപത്ത് സ്വന്തമായ സിലബസ്സോടു കൂടി പ്രവര്‍ത്തി ക്കുന്ന കഥകളി സ്കൂളിലേക്ക്, സമീപപ്രദേശങ്ങളിലെ സ്കൂളുകള്‍/ വിദ്യാഭ്യാസ സ്ഥാപ നങ്ങള്‍ ശുപാര്‍ശചെയ്യുന്ന പഠിതാക്കള്‍ക്ക് ഇളവുകള്‍ നല്‍കിക്കൊണ്ട് അഡ്മിഷന് നല്കാന് തീരുമാനമായിട്ടുണ്ട്.
കഥകളിയുടെ വിവിധ വിഷയങ്ങളായ വേഷം, പാട്ട്, മദ്ദളം, ചെണ്ട, ചുട്ടി എന്നീ വിഷയങ്ങള്‍ അഭ്യസിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി കഥകളി കേന്ദ്രം കളരിയില്‍ വെച്ച് 2023 നവംബര്‍ 26-ന് ഞായര്‍ കാലത്ത് 9 മണിക്ക് ഇന്റര്‍വ്യു നടത്തി അഡ്മിഷന് നല്‍കുന്നതാണ്.
ജാതി-മത-പ്രായ-ലിംഗ വ്യത്യാസമില്ലാതെ അഡ്മിഷന് അനുവദിച്ചിരിക്കുന്നതിനാല്‍,
ഈയൊരവസരം പരമാവധി ഉപയോഗപ്പെടുത്തി കഥകളിയെ പ്രോല്‍സാഹിപ്പിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക-9847918479, 9447314194. 9526962424.
